മദീനയിൽ പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കുന്നു; പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

Published : Aug 28, 2026, 12:46 PM IST
public taxi service

Synopsis

മദീനയിൽ പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കുന്നു. സർവീസുകൾ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽനിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

റിയാദ്: നഗരത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കാൻ മദീന വികസന അതോറിറ്റി തീരുമാനിച്ചു. സർവീസുകൾ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽനിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അടുത്ത ഘട്ടത്തിൽ പൊതുജനങ്ങൾക്ക് മികച്ച ടാക്സി സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ കമ്പനികൾക്ക് സെപ്റ്റംബർ മൂന്ന് വരെ സമയമുണ്ട്. യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴാണ്. സൗദി സർക്കാരിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ‘ഇതിമാദ്’ വഴിയാണ് രേഖകൾ സമർപ്പിക്കേണ്ടത്. സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന സെപ്റ്റംബർ എട്ട് മുതൽ ആരംഭിക്കും. രേഖകൾ പരിശോധിച്ച് യോഗ്യത നേടുന്ന കമ്പനികളെയായിരിക്കും പദ്ധതിയുടെ നടത്തിപ്പിനായി അന്തിമമായി തിരഞ്ഞെടുക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരും ദിവസങ്ങളിൽ ചൂട് ഉയരും, കുവൈത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലോകത്തെ വൻകിട ടെക് കമ്പനികളും വിദഗ്ധരും റിയാദിലെത്തും; ‘ലീപ്പ് 2026’ എക്സ്പോ ആഗസ്റ്റ് 31 മുതൽ