വിമാന സീറ്റുകള്‍ അണുവിമുക്തമാക്കാന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍; സുരക്ഷ ഉറപ്പാക്കി സൗദി എയര്‍ലൈന്‍സ്

By Web TeamFirst Published Oct 10, 2020, 7:54 PM IST
Highlights

ക്യാബിന്‍ പ്രതലങ്ങളെ അണുവിമുക്തമാക്കുന്നതിന് വേണ്ടി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിച്ചുള്ള കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യയാണ് പ്രവര്‍ത്തിക്കുന്നത്.

റിയാദ്: സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലെ സീറ്റുകള്‍ യു.വി.സി അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കല്‍ ആരംഭിച്ചു. യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും എല്ലാ സുരക്ഷയും പ്രതിരോധവും ഒരുക്കുന്നതിന്റെ ഭാഗമായാണിത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയുമായി സഹകരിച്ചാണ് സീറ്റുകള്‍ അണുമുക്തമാക്കുന്നത്.

ക്യാബിന്‍ പ്രതലങ്ങളെ അണുവിമുക്തമാക്കുന്നതിന് വേണ്ടി അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിച്ചുള്ള കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യയാണ് പ്രവര്‍ത്തിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ക്യാബിനുള്‍ഭാഗം 10 മിനിറ്റിനുള്ളില്‍ അണുവിമുക്തമാക്കാനാകും. അതോടൊപ്പം ഒരേ സമയം ക്യാബിന്റെ ഇരുവശങ്ങളും അണുമുക്തമാക്കാനും സാധിക്കും. പ്രവര്‍ത്തന ക്ഷമതയും വേഗതയുമാണ് സംവിധാനത്തിന്റെ പ്രത്യേകത.

click me!