ഇത് കേട്ടാൽ പിന്നെ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ? പ്രവാസികളുടെ ദുരിതം പങ്കുവച്ച് വി ഡി സതീശന്‍

By Web TeamFirst Published Jun 3, 2020, 3:35 PM IST
Highlights

ഇത് രാഷ്ട്രീയമായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പറയുന്നതല്ല. പ്രതിദിനം രാവും പകലുമില്ലാതെ ദുരിതങ്ങളും സങ്കടങ്ങളും പറയാൻ...

തിരുവനന്തപുരം: ''മൂന്ന് മാസമായി സാറെ ഞങ്ങള്‍ക്ക് ജോലി ഇല്ല, കഷ്ടപ്പാടാണ്..'' ഗള്‍ഫില്‍നിന്ന് ഒരു കൂട്ടം മലയാളികള്‍ പങ്കുവച്ച തങ്ങളുടെ ദുരിത വീഡിയോയിലെ വാക്കുകളാണ്... ദുബായില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ വീഡിയോ എംഎല്‍എ വി ഡി സതീശന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇത് കേട്ടാൽ പിന്നെ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

വിദേശരാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കങ്ങൾ തുടരുന്നത് ആശാസ്യമല്ലെന്നും  പരമാവധി ആളുകളെ കൊണ്ടുവരാനും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനുമാണ് സംസ്ഥാനം ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

ആളുകൾ വരുന്നതിനനുസരിച്ച് എയർപോർട്ടുകളിൽ പരിശോധന നടത്തേണ്ടതും ക്വാറന്റെൻ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും സംസ്ഥാന സർക്കാർ തന്നെയാണ്. അതാണല്ലോ നമ്മൾ എല്ലാ കാര്യത്തിനും സുസജ്ജമാണ് എന്ന് പറയുന്നതിന്റെ അർത്ഥം. ഇത് രാഷ്ട്രീയമായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പറയുന്നതല്ല. പ്രതിദിനം രാവും പകലുമില്ലാതെ ദുരിതങ്ങളും സങ്കടങ്ങളും പറയാൻ വിദേശത്ത് നിന്ന് ഒരു 300 ഫോണെങ്കിലും ലഭിക്കുന്ന ഒരു ജനപ്രതിനിധിയുടെ ആവശ്യമായി എടുത്താൽ മതിയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

click me!