Dubai vacancy : ദുബൈ സര്‍ക്കാറില്‍ തൊഴിലവസരങ്ങള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം, ആറ് ലക്ഷം രൂപ വരെ ശമ്പളം

Published : Dec 14, 2021, 10:52 PM ISTUpdated : Dec 14, 2021, 11:05 PM IST
Dubai vacancy :  ദുബൈ സര്‍ക്കാറില്‍ തൊഴിലവസരങ്ങള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം, ആറ് ലക്ഷം രൂപ വരെ ശമ്പളം

Synopsis

ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ടൂറിസം ആന്‍ഡ് ദുബൈ വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നിവയിലടക്കമാണ് ഒഴിവുകളുള്ളത്. ദുബൈ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലില്‍ ഇതിന്റെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ദുബൈ: ദുബൈ സര്‍ക്കാരിലെ(Dubai Government) വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും(expatriates) അപേക്ഷകളയയ്ക്കാം. 30,000 ദിര്‍ഹം(ആറ് ലക്ഷം ഇന്ത്യന്‍ രൂപ)വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുള്‍പ്പെടുന്നു.

ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ടൂറിസം ആന്‍ഡ് ദുബൈ വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നിവയിലടക്കമാണ് ഒഴിവുകളുള്ളത്. ദുബൈ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലില്‍ ഇതിന്റെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. https://dubaicareers.ae/ar/pages/default.aspx എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. 

ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷകളയയ്ക്കാം. 20,000-30,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബിഎസ്സി നഴ്‌സിങോ തത്തുല്യമായ യോഗ്യതയോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10,000 ദിര്‍ഹത്തില്‍ താഴെയാണ് ശമ്പളം.

യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു

ഇതേ ഹോസ്പിറ്റലിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍(ജനറല്‍ സര്‍ജറി, ഇന്റേണ്‍ മെഡിസിന്‍)ഒഴിവിലേക്ക് 20,000-30,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ മീഡിയ ഓഫീസില്‍ അറബിക് എഡിറ്ററുടെ ഒഴിവിലേക്ക് ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടി മീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ. സീനിയര്‍ എഡിറ്റര്‍(അറബി)ഒഴിവിലേക്ക് ഇതേ യോഗ്യതകളാണ് വേണ്ടത്. 10,000-20,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ ടൂറിസത്തില്‍ ഡാറ്റ എഞ്ചിനീയര്‍ടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. വനിതാ ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുമുണ്ട്.  

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി