
അബുദാബി: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. പുതിയ തീരുമാനം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ വാക്സിന്‍ സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam