
മസ്‌കറ്റ്: ഒമാനിലെ(Oman) വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍(covid vaccine) നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. ഒക്ടോബര്‍ 17, ഞായറാഴ്ച മുതല്‍ വടക്കന്‍ ബാത്തിനയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എല്ലാ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഈ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ലിവയിലെ ഒമാനി വിമന്‍സ് അസോസിയേഷന്‍, സൊഹാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, സഹം സ്‌പോര്‍ട്‌സ് ക്ലബ്ബ്, സുവൈഖ് വാലി ഓഫീസ് ഹാള്‍ എന്നിവിടങ്ങളാണ് നിശ്ചിത വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. തരാസുദ് പ്ലസ് ആപ്ലിക്കേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കണം. വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുമ്പോള്‍ റെസിഡന്‍സി കാര്‍ഡ് ഹാജരാക്കണം.
ഒമാനില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു; നാല് പ്രവാസികള്‍ അറസ്റ്റില്‍
നബിദിനം; ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും
ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സിങ്, പാരമെഡിക്കല്‍ രഗത്തുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനായി ബിരുദ, ബിരുദാനന്തരധാരികളായ ഒമാനികള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. സ്വദേശികളായ 900 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 610 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 150 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam