യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചു

By Web TeamFirst Published Nov 9, 2022, 8:51 AM IST
Highlights

നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയോടെ അനുവദിച്ചിരുന്നപ്പോള്‍ തന്നെ ഫ്രീ സോണുളിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്നു. 

അബുദാബി: യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചതും.

വിസാ കാലാവധി സംബന്ധിച്ച മാറ്റം രാജ്യത്തെ ടൈപ്പിങ് സെന്ററുകളും ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്റുമാരും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയോടെ അനുവദിച്ചിരുന്നപ്പോള്‍ തന്നെ ഫ്രീ സോണുളിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്നു. നിലവില്‍ തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്‍തത്. ഫ്രീ സോണ്‍ അതോറിറ്റികള്‍ തങ്ങള്‍ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് വിസാ കാലാവധി മാറ്റം സംബന്ധിച്ച് സര്‍ക്കുലറുകള്‍ അയച്ചു. 

Read also:  യുഎഇയില്‍ രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; പ്രതി പിടിയില്‍

എന്നാല്‍ മൂന്ന് വര്‍ഷ കാലാവധിയോടെ ഇതിനോടകം അനുവദിച്ചിട്ടുള്ള വിസകളുടെ കാലാവധി മൂന്ന് വര്‍ഷം തന്നെയായിരിക്കുമെന്നും ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. അതേസമയം ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന പുതിയ വിസകളുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍ വരെ ഇതിനോടകം ആയിട്ടുള്ളവര്‍ക്കും നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ കാലാവധി രണ്ട് വര്‍ഷം തന്നെയാക്കും. മൂന്ന് വര്‍ഷ വിസയ്ക്കായി കമ്പനികളില്‍ നിന്ന് ഇടാക്കിയ തുകയില്‍ നിന്ന് മൂന്നാമത്തെ വര്‍ഷത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് ഫ്രീസോണ്‍ അതോറിറ്റികള്‍ അറിയിച്ചിട്ടുണ്ട്.

Read also: പ്രവാസി ജീവനക്കാരെ നിയമ വിരുദ്ധമായി ജോലിക്ക് നിയമിച്ചു: യുഎഇയില്‍ കമ്പനി മേധാവിക്ക് വന്‍തുക പിഴ

click me!