അബുദാബി: യുഎഇയില്‍ പുതിയതായി 401 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 492 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇന്ന് രണ്ട് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

അര ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയപ്പോഴാണ് രാജ്യത്ത് പുതിയ 401 കൊവിഡ് രോഗികളെക്കൂടി കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 54,854 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 45,140 പേരും സുഖം പ്രാപിച്ചു. 333 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 9,381 പേരാണ് ചികിത്സയിലുള്ളതെന്നും ഞായറാഴ്ച അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.