വന്ദേഭാരത് രണ്ടാം ഘട്ടം; ഒമാനിൽ നിന്ന് രണ്ട് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

By Web TeamFirst Published May 22, 2020, 12:04 AM IST
Highlights

വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് ഒമാനിൽ നിന്ന് രണ്ടു  വിമാന സർവീസുകൾ  യാത്രക്കാരുമായി  ഇന്ത്യയിലേക്ക് പുറപ്പെട്ടു. 

മസ്കത്ത്: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് ഒമാനിൽ നിന്ന് രണ്ടു  വിമാന സർവീസുകൾ  യാത്രക്കാരുമായി  ഇന്ത്യയിലേക്ക് പുറപ്പെട്ടു. മസ്കറ്റിൽ  നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് ഐഎക്സ്  350  വിമാനത്തിൽ  180  മുതിർന്നവരും ആറ് കുട്ടികളും ഉൾപ്പെടെ  186   യാത്രക്കാർ ഉണ്ടായിരുന്നു.

ദില്ലിയിലേക്ക്  പുറപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ്സ്  ഐ എക്സ് 554  വിമാനത്തിൽ   കുട്ടികൾ ഉൾപ്പെടെ 181 പേരും ഉണ്ടായിരുന്നുവെന്ന്  മസ്കറ്റ് ഇന്ത്യൻ എംബസി  സെക്കൻഡ് സെക്രട്ടറി  അനുജ്  സ്വരൂജ് അറിയിച്ചു.വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഒൻപതു  വിമാന സർവീസുകളാണ്  ഒമാനിൽ നിന്നും  ഇന്ത്യയിലേക്ക്  പുറപ്പെട്ടിട്ടുള്ളത്. ഇതിലൂടെ 1637   പേർക്ക്  നാട്ടിൽ മടങ്ങിയെത്തുവാൻ  കഴിഞ്ഞതായും  മസ്കറ്റ്   ഇന്ത്യൻ  എംബസ്സി വ്യക്തമാക്കി .

click me!