സന്ദര്‍ശക വിസയിലെത്തി ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ തിരിച്ചയച്ചു

By Web TeamFirst Published Oct 15, 2020, 6:57 PM IST
Highlights

മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയവരില്‍ ഏറെയും പാകിസ്ഥാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുപോകുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയ്‍ക്ക് അനുസരിച്ചാണ് വിമാനത്താവളത്തില്‍ കുടുങ്ങിയവരെ മടക്കി അയച്ചത്. 

ദുബൈ: സന്ദര്‍ശക വിസയില്‍ ദുബൈ വിമാനത്താവളത്തിലെത്തിയ ഇരുനൂറോളം പേര്‍ പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു. സന്ദര്‍ശക വിസയിലെത്തുന്നവരുടെ പക്കല്‍ രാജ്യത്ത് താമസിക്കാനായി 2000 ദിര്‍ഹമെങ്കിലും കൈവശം വേണമെന്നും ഹോട്ടല്‍ ബുക്കിങ് രേഖകളടക്കം ഹാജരാക്കണമെന്നുമുള്ള നിബന്ധനയാണ് ഇവര്‍ പാലിക്കാത്തിരുന്നത്. വിവിധ രാജ്യക്കാരായ നിരവധിപ്പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയവരില്‍ ഏറെയും പാകിസ്ഥാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുപോകുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയ്‍ക്ക് അനുസരിച്ചാണ് വിമാനത്താവളത്തില്‍ കുടുങ്ങിയവരെ മടക്കി അയച്ചത്. ബുധനാഴ്‍ച ഫ്ലൈ ദുബൈ, എമിറേറ്റ്സ്, എയര്‍ബ്ലൂ, പി.ഐ.എ വിമാനങ്ങളിലെത്തിയവര്‍ക്കാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അനുമതി നിഷേധിച്ചത്. ഇവരില്‍ മിനിമം മാനദണ്ഡങ്ങളെങ്കിലും പാലിച്ചവര്‍ക്ക് പിന്നീട് അധികൃതര്‍ പ്രവേശനം അനുവദിച്ചു. മറ്റുള്ളവരെയാണ് അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. 

click me!