
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റ ഓടിച്ച വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം. ഫാഷനിസ്റ്റയും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതിയെ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്.
റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടത്തിൽ ഒരു കുവൈത്തി പൗരൻ, ഒരു നികരാഗ്വൻ, രണ്ട് ഇന്ത്യൻ പൗരന്മാർ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർക്ക് വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്.
Read Also - ഇസ്രായേലി നടി അഭിനയിച്ചു, `സ്നോ വൈറ്റ്' ചിത്രത്തിന് കുവൈത്തിൽ പ്രദർശന വിലക്ക്
ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്യുകയും പരിക്കേറ്റവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ ഇന്‍ഫ്ലുവന്‍സറെ തടങ്കലിൽ വയ്ക്കാനും അധികൃതർ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ഡിറ്റക്ടീവുകൾ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam