പൊതുനിരത്തിൽ യൂസ്ഡ് കാറുകൾ വിൽപ്പനയ്ക്ക് വെച്ചാൽ പിടിവീഴും, 60 ദിവസം വരെ വാഹനം പിടിച്ചെടുക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്

Published : Nov 16, 2025, 06:01 PM IST
car

Synopsis

യൂസ്ഡ് കാറുകൾ പൊതുനിരത്തിലോ നടപ്പാതകളിലോ റോഡിന്‍റെ മറ്റ് ഭാഗങ്ങളിലോ പ്രദർശിപ്പിക്കരുതെന്ന് അധികൃതര്‍. ഇത്തരം വിൽപ്പനകൾ നിയമനടപടികൾക്ക് കാരണമായേക്കാം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി: യൂസ്ഡ് കാറുകൾ പൊതുനിരത്തിലോ നടപ്പാതകളിലോ റോഡിന്‍റെ മറ്റ് ഭാഗങ്ങളിലോ പ്രദർശിപ്പിക്കരുതെന്ന് കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം വിൽപ്പനകൾ നിയമനടപടികൾക്ക് കാരണമായേക്കാം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് വിൽപ്പനയ്ക്കായി വാഹനം ഇടുന്നത് പാർക്കിംഗ് നിയമലംഘനമായി കണക്കാക്കുമെന്നും, ട്രാഫിക് നിയമത്തിന്‍റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207 അനുസരിച്ച് 60 ദിവസം വരെ വാഹനം പിടിച്ചെടുക്കാൻ ഇത് കാരണമായേക്കാം എന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കി. പിഴകൾ ഒഴിവാക്കുന്നതിനായി അംഗീകൃത ഷോറൂമുകൾ, ലൈസൻസുള്ള ഡീലർമാർ അല്ലെങ്കിൽ അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം വാഹനങ്ങൾ വിൽക്കാൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി