
റിയാദ്: ഹജ്ജ് സമയത്ത് മക്കയിൽ പ്രവേശിക്കാൻ പെർമിറ്റ് ലഭിക്കാത്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുണ്യസ്ഥലങ്ങളിൽ കടക്കുന്നത് നിരോധിച്ചു. ഞായറാഴ്ച (ജൂൺ ഒന്ന്) മുതൽ നിരോധനം പ്രാബല്യത്തിൽ വന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
അനധികൃത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഗതാഗത വക്താവ് കേണൽ മൻസൂർ അൽശഖ്റ പറഞ്ഞു. ഹജ്ജ് തീർഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം കൂടുതൽ ശക്തമാക്കി. പ്രവേശന കവാടങ്ങളിൽ പരിശോധന തുടരുകയാണ്.
നിയമലംഘകരെ പിടികൂടുകയും തടവ്, പിഴ, നാടുകടത്തൽ, രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കൽ എന്നിവ ഉൾപ്പെടെയുള്ള ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. തീർഥാടകർക്ക് കർമങ്ങൾ നിർവഹിക്കുമ്പോൾ സുരക്ഷിതത്വം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും എല്ലാ പൗരന്മാരും വിദേശികളും പാലിക്കേണ്ടതിെൻറ ആവശ്യകത ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam