
ഷാര്‍ജ: ഷാര്‍ജ ഹൈവേയില്‍ തകരാറിലായിരുന്ന റഡാര്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് ശിക്ഷ ലഭിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തസ്ജീല്‍ വില്ലേജിന് സമീപം സ്ഥാപിച്ചിരുന്ന റഡാറിനാണ് സാങ്കേതിക പിഴവ് സംഭവിച്ചത്.
അനുവദനീയമായ വേഗതയില്‍ പോകുന്ന വാഹനങ്ങളുടെയും ചിത്രങ്ങള്‍ ഈ റഡാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ഫ്ലാഷ് ലൈറ്റ് പ്രകാശിക്കുന്ന വീഡിയോയും ചിലര്‍ പങ്കുവെച്ചു. അമിതവേഗതയ്ക്ക് പിഴ ലഭിക്കുമോയെന്ന ആശങ്കയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഈ റഡാര്‍ തകരാറിലായതാണെന്നും അതില്‍ രേഖപ്പെട്ടുത്തപ്പെട്ട വാഹനങ്ങള്‍ക്ക് പിഴ ലഭിക്കില്ലെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. തകരാര്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശരിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam