ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ വിസയില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

By Web TeamFirst Published Nov 11, 2018, 4:29 PM IST
Highlights

ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ഖത്തറിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡും ഹോട്ടലില്‍ റിസര്‍വേഷന്‍ രേഖയും വേണം. 30 ദിവസത്തിനുള്ളില്‍ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

ദോഹ: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ നല്‍കി വന്നിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു∙ ഇനി മുതല്‍ 30 ദിവസത്തേക്ക് മാത്രമേ ഇത്തരം വിസയില്‍ എത്തുന്നവര്‍ക്ക് ഖത്തറില്‍ തങ്ങാനാവൂ. നേരത്തെ ഇത് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്. 

ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ഖത്തറിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡും ഹോട്ടലില്‍ റിസര്‍വേഷന്‍ രേഖയും വേണം. 30 ദിവസത്തിനുള്ളില്‍ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസം കാലാവധി വേണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

click me!