വിസ, ടിക്കറ്റ്, താമസം, ഇൻഷൂറൻസും എല്ലാം കമ്പനി വക, ആകർഷക ശമ്പളവും; മലയാളികളെ തേടി രണ്ട് തൊഴിലവസരങ്ങൾ യുഎഇയിൽ

By Web TeamFirst Published Mar 24, 2024, 9:36 PM IST
Highlights

കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ്   സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574 .

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം (80 ഒഴിവുകൾ)  നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ്( Oil and Gas nursing)എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

പ്രായം: 40 വയസ്സിൽ താഴെ. ഡിഒഎച്ച് ലൈസെൻസ് ഉള്ളവർക്ക് മുൻഗണന.  ശമ്പളം: AED-5000. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 മാർച്ച് 28 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ്   സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574 .

എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ (EMT) മാരുടെ സൗജന്യ നിയമനം (80 ഒഴിവുകൾ).  BSc (EMT), BSc Nursing, Advanced PG diploma in Emergency care, BSc Trauma care management എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം. 

കൂടാതെ എമർജൻസി ഡിപ്പാർട്മെൻറ്, ആംബുലൻസ് സർവീസ് എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം: 22 നും 35 നും ഇടയിൽ. DCAS (DUBAI) ലൈസെൻസ് ഉണ്ടായിരിക്കണം. ശമ്പളം: AED-5000 + OT അലവൻസ്. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്   എന്നിവ സൗജന്യം.

താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 മാർച്ച് 28 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ്   സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574.

കുട്ടികളേ സ്വപ്നം സത്യമാക്കാം! സൗജന്യ പരിശീലനം, ഡോ. ഡാനിഷും സംഘവും ഒരുങ്ങി, നിങ്ങൾക്കും കടക്കാം നീറ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!