'പള്ളികൾക്കുള്ളിൽ കച്ചവടവും പരസ്യവും പാടില്ല'; കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി മതകാര്യവകുപ്പ്

By Web TeamFirst Published Mar 24, 2024, 2:33 PM IST
Highlights

നിയമംമൂലം നിരോധിച്ച പ്രവൃത്തിയിലേർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

റിയാദ്: പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇയാൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേർപ്പെടൽ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമംമൂലം നിരോധിച്ച പ്രവൃത്തിയിലേർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

click me!