ലോക ശുചീകരണ ദിനം: ഒമാനില്‍ ബീച്ച് വൃത്തിയാക്കി സന്നദ്ധസേവാ പ്രവര്‍ത്തകര്‍

By Web TeamFirst Published Sep 18, 2021, 3:48 PM IST
Highlights

2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സന്നദ്ധ സേവാ സംഘം വാരാന്ത്യങ്ങളില്‍ ശനിയാഴ്ച രാവിലെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമിച്ചു കൂടുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. 

മസ്‌കറ്റ്: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി  മസ്‌കറ്റിലെ ഒരു സംഘം സന്നദ്ധസേവാ പ്രവര്‍ത്തകര്‍ അല്‍ ഹൈല്‍ ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 06:30  മുതല്‍ 08:30  വരെ 89 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി അല്‍ ഹൈല്‍ ബീച്ചിലെത്തിയത്.

അല്‍ ഹൈല്‍ ബീച്ചില്‍ നിന്നും ചപ്പുചവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങി പലതരം മാലിന്യങ്ങള്‍ 113  ട്രാഷ് ബാഗുകളില്‍ ഇവര്‍ ശേഖരിച്ചു. 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സന്നദ്ധ സേവാ സംഘം വാരാന്ത്യങ്ങളില്‍ ശനിയാഴ്ച രാവിലെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമിച്ചു കൂടുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. മസ്‌കറ്റ് നഗരസഭയുടെ പൂര്‍ണ സഹകരണത്തോടു കൂടിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതെന്നും അംഗങ്ങള്‍ അറിയിച്ചു. 

click me!