ഒമാനില്‍ ലോക ഹൃദയ ദിനത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

Published : Sep 30, 2021, 09:48 AM IST
ഒമാനില്‍ ലോക ഹൃദയ ദിനത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

Synopsis

സൗജന്യ വൈദ്യപരിശോധനയുടെ  ഭാഗമായി രക്ത സമ്മർദ്ദം, പ്രമേഹം  എന്നിവ പരിശോധിക്കുകയും,  ആസ്റ്റർ ഹോസ്‍പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധനെ കാണാനും ഇ.സി.ഇ എടുക്കാനുമുള്ള സൗജന്യ കൂപ്പൺ വിതരണവും നടത്തി.

മസ്‍കത്ത്: ലോക ഹൃദയ സംരക്ഷണ ദിനമായ (World Heart Day - 2021) സെപ്റ്റംബർ 29ന് ഒമാനില്‍ (Oman)  ബോധവത്കരണ വാക്കത്തോൺ യാത്രയും (walkathon) സൗജന്യ വൈദ്യ  പരിശോധനയും (Free Medical Check - up)  നടത്തി. അൽറഫ ആസ്റ്റർ ആശുപത്രിയുടെ  ആഭിമുഖ്യത്തിൽ സൊഹാർ അംബാർ പാർക്കിൽ വെച്ചായിരുന്നു പരിപാടികള്‍.  ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ പ്രൈവറ്റ് ഹെൽത്ത് ഡിപ്പാർട്മെന്റ് ബാത്തിന റീജൻ  മേധാവി ഡോ. നജാത്ത്‌ അൽ സദ്ജാലി വാക്കത്തോൺ  ഉദ്ഘാടനം ചെയ്തു.

സൗജന്യ വൈദ്യപരിശോധനയുടെ  ഭാഗമായി രക്ത സമ്മർദ്ദം, പ്രമേഹം  എന്നിവ പരിശോധിക്കുകയും, തുടര്‍ ചികിത്സയ്‍ക്കായി  ആസ്റ്റർ ഹോസ്‍പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധനെ കാണാനും ഇ.സി.ഇ എടുക്കാനുമുള്ള സൗജന്യ കൂപ്പൺ വിതരണവും നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. അഷ്‌റഫ്‌ റെസ ,സലീല യൂസഫ് (എച്ച്.ആര്‍ മാനേജർ) മാർക്കറ്റിങ് ഹെഡ് സിറിൽ, നദീം എന്നിവരും ചടങ്ങിൽ സന്നിഹിതായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണമായും കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു വാക്കത്തോൺ സംഘടിപ്പിച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്