
മസ്കറ്റ്: ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുമായി മസ്കറ്റിലെത്തിയ സംഘത്തിന് ഒമാൻ കായിക മന്ത്രാലയവും ഒമാൻ ക്രിക്കറ്റ് ബോർഡും ചേർന്നു സ്വീകരണം നൽകി. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ക്രിക്കറ്റ് സംഘത്തെ ഒമാൻ കായികമന്ത്രാലയ പ്രതിനിധികൾ സ്വീകരിച്ചു.
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കായിക മന്ത്രി ഷെയ്ഖ് സഊദ് ബിന്‍ മുഹമ്മദ് അല്‍ സാദിയുടെ മന്ത്രാലയ ഓഫീസിൽ ആണ് സംഘം ആദ്യം എത്തിയത്. പിന്നീട് റോയൽ ഒപ്പാറ ഹൗസ്സ് , നാഷണൽ മ്യുസിയം , എന്നിവടങ്ങളിൽ ട്രോഫി പ്രദർശനത്തിനായി എത്തിച്ചു. ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ ആയിരുന്നു പൊതു സ്വീകരണ പരിപാടികൾ ഒരുക്കിയിരുന്നത്.
ക്രിക്കറ്റ് അക്കാദമിയുടെ ആസ്ഥാനത്തു റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ ട്രോഫി സ്വീകരിക്കുകയും ഒമാൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾക്ക് ട്രോഫി കൈമാറുകയും ചെയ്തു. ഒമാൻ സാംസ്‌കാരിക, പൈതൃക മന്ത്രാലയത്തിൽ ട്രോഫിയുമായി എത്തിയ ക്രിക്കറ്റ് സംഘത്തെ മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്കും പ്രാദേശിക ടീമംഗങ്ങൾക്കും ട്രോഫി നേരിൽ കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam