യുഎഇയില്‍ ചൂട് കൂടും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Aug 2, 2020, 12:55 PM IST
Highlights

അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ പകലും രാത്രിയും ചൂട് കൂടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്ത് ചൂട് കൂടുമെന്നും വിവിധ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. 

അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ പകലും രാത്രിയും ചൂട് കൂടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. തീരപ്രദേശങ്ങളില്‍ 43 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ഉച്ച കഴിഞ്ഞ് തെക്കു കിഴക്കന്‍ മേഖലകളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് മടങ്ങാന്‍ രാജ്യങ്ങളുടെ അംഗീകൃത ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധാഫലം മതി
 

click me!