
അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
മഴയുള്ള സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും സ്‍മാര്‍ട്ട് ടവറുകളിലും പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി പാലിക്കുകയും വേണം. വേഗത നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന എസ്എംഎസ് സന്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. രാജ്യത്ത് പലയിടങ്ങളിലും വെള്ളിയാഴ്‍ചയും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam