യുഎഇയില്‍ ബുധനാഴ്ചയും പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Dec 11, 2019, 12:21 AM IST
Highlights

പടിഞ്ഞാറൻ തീരത്തു നിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യത ഉണ്ട്‌.

ദുബായ്: യുഎഇയിലെ മഴ ജനജീവിതം താറുമാറാക്കി. ബുധനാഴ്ചയും പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി ദുബായ്, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അബുദാബി തുടങ്ങിയ പ്രദേശങ്ങളിലാണ്  മഴ പെയ്തത്. റോഡുകളില്‍ വെള്ള കെട്ട് രൂപപ്പെട്ടത് വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചു.  നാളെയും പരക്കെയുള്ള  മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

പടിഞ്ഞാറൻ തീരത്തു നിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യത ഉണ്ട്‌.. അടുത്ത രണ്ടു ദിവസം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.പടിഞ്ഞാറൻ ഉഷ്ണമേഖലയിൽ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ തുടരുന്ന അസ്ഥിരതാവസ്‌ഥയാണ്  കാറ്റിനും മഴയ്ക്കും കാരണം.  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകും. 

pic.twitter.com/XMtOv6tMym

— المركز الوطني للأرصاد (@NCMS_media)

വാദികളിലും മറ്റും ശക്തമായ ഒഴുക്ക്‌ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മാഖലയിലേക്കുള്ള യാത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. മഴയെതുടര്‍ന്ന് രാജ്യത്ത് താപനില 25 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. തീരപ്രദേശങ്ങളിൽ ഇത് 26 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടലിൽ മത്സ്യബന്ധനത്തിനും കുളിക്കാനുമിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

click me!