യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : Jan 21, 2020, 09:49 AM IST
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Synopsis

രാവിലെ യുഎഇ-ഷാര്‍ജ റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. E11, E311, D62 എന്നിവിടങ്ങളിലും മറ്റ് നിരവധി റോഡുകളിലും ഗതാഗതക്കുരുക്കുണ്ട്.

അബുദാബി: ചൊവ്വാഴ്ച കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

രാവിലെ യുഎഇ-ഷാര്‍ജ റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. E11, E311, D62 എന്നിവിടങ്ങളിലും മറ്റ് നിരവധി റോഡുകളിലും ഗതാഗതക്കുരുക്കുണ്ട്. തിങ്കളാഴ്ച രാത്രി യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൊവ്വാഴ്ച മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി, യൂസഫലിക്ക് അഭിമാന നിമിഷം! വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും