
ദുബായ്: വഴിയില്‍ നിന്നോ മറ്റോ ലഭിക്കുന്ന വിലപ്പെട്ട വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ദുബായ് പൊലീസ്. ഇങ്ങനെ ലഭിക്കുന്ന ഏത് വസ്തുക്കളും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നാണ് വീഡിയോ ഉപദേശിക്കുന്നത്.
നിങ്ങളുടേതല്ലാത്ത പണമോ ആഭരണങ്ങളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ എവിടെ നിന്നെങ്കിലും ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം അത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണം. സാധനങ്ങള്‍ നഷ്ടമായവര്‍ക്ക് അത് ചിലപ്പോള്‍ വളരെ അത്യാവശ്യമുള്ള സമയമായിരിക്കും. അതുകൊണ്ടുതന്നെ അത് കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ ആദ്യമെത്തുന്നതും അടുത്തുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും. ഇങ്ങനെയുള്ള സാധനങ്ങള്‍ കിട്ടുന്നവര്‍ കൂടി അത് സ്റ്റേഷനുകളില്‍ എത്തിച്ചാല്‍ എത്രയും വേഗം ഉടമസ്ഥന് അത് കൈമാറാന്‍ കഴിയുമെന്നും അങ്ങനെ സമൂഹം കൂടുതല്‍ സുരക്ഷിതമാകുമെന്നുമാണ് വീഡിയോയിലെ സന്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam