യുഎഇയില്‍ ചില ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

Published : Sep 30, 2021, 12:56 PM IST
യുഎഇയില്‍ ചില ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് കോളുകള്‍ ലഭ്യമായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

Synopsis

വാട്സ്ആപ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് യുഎഇയില്‍ നിയന്ത്രണമുണ്ട്. പകരം പണം നല്‍കി ഉപയോഗിക്കാവുന്ന മറ്റ് ആപുകളാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. 

ദുബൈ: യുഎഇയിലെ (UAE) സ്‍മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്, സ്‍കൈപ്പ് ഉള്‍പ്പെടെയുള്ള ആപുകളിലൂടെയുള്ള വോയിസ് കോള്‍ (Whatsapp voice call) സൗകര്യം  ലഭ്യമായിത്തുടങ്ങി. വാര്‍‌ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സാണ് ബുധനാഴ്‍ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. വാര്‍ത്തകള്‍ കണ്ട് സ്വന്തം ഫോണുകളില്‍ പരിശോധിച്ച ചിലരും തങ്ങള്‍ക്ക് വാട്‍സ്ആപ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ശബ്‍ദ നിലവാരം മികച്ചതായിരുന്നെന്നും ഇവര്‍ പറഞ്ഞു.

വാട്സ്ആപ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് യുഎഇയില്‍ നിയന്ത്രണമുണ്ട്. പകരം പണം നല്‍കി ഉപയോഗിക്കാവുന്ന മറ്റ് ആപുകളാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ പഠനത്തിനും ജോലികള്‍ക്കുമായി മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്‍കൈപ്പ് ഫോര്‍ ബിസിനസ് എന്നിവ രാജ്യത്ത് ലഭ്യമാക്കിയിരുന്നു. വാട്സ്ആപ്, ഫേസ്‍ടൈം എന്നിവ ഉള്‍പ്പെടെയുള്ള ചില വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെന്ന് യുഎഇ സര്‍ക്കാറിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ സമയത്തേക്ക് നേരത്തെ വാട്സ്ആപ് കോളുകളുടെ വിലക്ക് നീക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി.സി.സി സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് വേദിയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.  ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ