
ദോഹ: വാട്‌സാപ്പ് വഴി ലഹരി വസ്തുക്കള്‍ വില്‍പ്പ നടത്തിയയാള്‍ക്ക് തടവുശിക്ഷ വിധിച്ച് ഖത്തര്‍ ക്രിമിനല്‍ കോടതി. 32 പാക്കറ്റ് ഹാഷിഷ്, നാഡീവേദനയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 70 ഗുളികകള്‍ എന്നിവയാണ് പ്രതി വില്‍പ്പന നടത്തിയത്. ഇയാളുടെ പക്കല്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
രാജ്യത്തിന് പുറത്തുള്ള ലഹരിമരുന്ന് ഇടപാടുകാരനുമായി വാട്‌സാപ്പ് വഴിയാണ് പ്രതി ബന്ധപ്പെട്ടത്. ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ലൊക്കേഷന്‍ ഇയാള്‍ അയച്ചുനല്‍കി. പിന്നീട് പ്രതി ആവശ്യക്കാരെ കണ്ടെത്തി വാട്സാപ്പ് വഴി തന്നെ വില്‍പ്പന നടത്തുകയായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പ്രതിക്ക് കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷയും 200,000 ഖത്തര്‍ റിയാല്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam