
മസ്‍കത്ത്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒമാന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഒമാന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓമനിലെത്തിയതായിരുന്നു അദ്ദേഹം.
ഒമാനിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ സെന്ററിലെ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam