
ഫുജൈറ: ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സഹൃത്തായ മറ്റൊരു സ്ത്രീയുടെ ചിത്രം മോഷ്ടിച്ചയാള്‍ക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു. ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴ ശിക്ഷയുമാണ് പ്രതിക്ക് ലഭിച്ചത്. ഇതേ കാരണം കൊണ്ടുതന്നെ യുവാവിനെ ഭാര്യ വിവാഹമോചനം ചെയ്യുകയും ചെയ്തു.
ഭാര്യ ഉറക്കിടന്ന സമയം നോക്കി അവരുടെ ഫോണ്‍ പരിശോധിക്കുകയും സുഹൃത്തായ മറ്റൊരു സ്ത്രീയുടെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തുകയുമായിരുന്നു. ഭാര്യയുടെ സുഹൃത്ത് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിളിച്ചുവരുത്ത ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. സ്ത്രീയുടെ നിരവധി ഫോട്ടോകള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കി ശിക്ഷ വിധിച്ചത്. തന്റെ സുഹൃത്തിന്റെ ചിത്രം മോഷ്ടിച്ചതിന്റെ പേരില്‍ കോടതിയെ സമീപിച്ച് യുവതി വിവാഹമോചനവും നേടി. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam