ഐപിഎൽ ഫൈനൽ കാണാൻ ടിക്കറ്റ്! ക്രിക്കറ്റ് ആരാധകർക്ക് ബിഗ് ടിക്കറ്റിന്റെ വലിയ സമ്മാനം

Published : Mar 28, 2026, 12:01 PM IST
IPL FInal 2026 Big Ticket

Synopsis

ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് ബിഗ് ടിക്കറ്റ് പ്രത്യേകമായ സംഘടിപ്പിക്കുന്ന ഐപിഎൽ മത്സരത്തിൽ ജയിക്കുന്ന ഒരാൾക്ക് ഐപിഎൽ ഫൈനലിലേക്കുള്ള സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരമാണ് ലഭിക്കുക. ഫൈനൽ മത്സരം കാണാൻ ഒരാളെയും വിജയിക്ക് ഒപ്പം കൂട്ടാം.

ടി20 ലോകകപ്പിന്റെ ആവേശം ഇനിയും മാഞ്ഞിട്ടില്ല. ഇതിനിടെ ഇന്ത്യയിലും ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർ ഇതിനോടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിനായി ഒരുങ്ങിക്കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗിന്റെ പുതിയ പതിപ്പ് ഉടൻ തുടങ്ങാനിരിക്കെ, ഈ വർഷത്തെ ഐപിഎൽ സീസണും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓർമ്മിക്കപ്പെടുന്ന ഒന്നാക്കാൻ ആരാധകരോടൊപ്പം ബിഗ് ടിക്കറ്റും എത്തുകയാണ്.

അതെ, ഐപിഎൽ ഫൈനൽ സ്റ്റേഡിയത്തിൽ നേരിട്ട് കാണാനുള്ള അവസരം നൽകിയ ആവേശകരമായ മത്സരം “വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ്” രണ്ടാം സീസൺ ഈ ഐപിഎൽ കാലത്ത് അവതരിപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്.

ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുന്ന ഈ മത്സരം, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആരാധകർക്ക് കളിയുടെ ആവേശത്തോട് കൂടുതൽ അടുക്കാൻ അവസരം നൽകും. മാത്രമല്ല ഐപിഎൽ ആഘോഷങ്ങൾക്ക് ഇത് കൂടുതൽ നിറവും പകരും.

ഈ മാസം, ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് ബിഗ് ടിക്കറ്റ് പ്രത്യേകമായ സംഘടിപ്പിക്കുന്ന ഐപിഎൽ മത്സരത്തിൽ ജയിക്കുന്ന ഒരാൾക്ക് ഐപിഎൽ ഫൈനലിലേക്കുള്ള സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരമാണ് ലഭിക്കുക. ഫൈനൽ മത്സരം കാണാൻ ഒരാളെയും വിജയിക്ക് ഒപ്പം കൂട്ടാം.

ഐപിഎൽ സീസൺ മുഴുവൻ നീളുന്ന ഈ മത്സരത്തിൽ, ആരാധകരുടെ ക്രിക്കറ്റ് അറിവും ആവേശവും പരീക്ഷിക്കുന്ന ഏഴ് വ്യത്യസ്ത ചലഞ്ചുകൾ ഉണ്ടാകും. ഓരോ മത്സരവും ആരാധകരെ കളിയുടെ ആവേശത്തിന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുത്ത് എത്തിക്കും.

ഈ പരമ്പരയുടെ അവസാനം, ഏഴ് മത്സരങ്ങളിൽ നിന്നും ഒരു ഭാഗ്യശാലിയെ തിരഞ്ഞെടുക്കും. വിജയിക്ക് ഐപിഎൽ ഫൈനൽ നേരിട്ട് കാണാം. തന്റെ പ്രിയപ്പെട്ട ടീമിനായി സ്റ്റേഡിയത്തിൽ നിന്നും പ്രോത്സാഹനം നൽകാം. മാത്രമല്ല, ഐപിഎല്ലിന്റെ ഉത്സവ മൂഡ് ആഘോഷിക്കാനും അവസരം.

അപ്പോൾ, നിങ്ങളുടെ ഐപിഎൽ അറിവ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഉപയോഗിക്കാൻ റെഡിയാണോ?ഏഴ് മത്സരങ്ങളും ഉടൻ വരും. കാത്തിരിക്കൂ. ചിലപ്പോൾ നേരിട്ടു ഫൈനൽ കാണുന്ന ആ ഭാഗ്യശാലി നിങ്ങളായേക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയിൽ മരിച്ചു
കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ