
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് കുട്ടികളെ മറയാക്കി മയക്കുമരുന്ന് വിൽപന നടത്തിയ എത്യോപ്യൻ വനിത അറസ്റ്റിൽ. ആവശ്യക്കാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഹാഷിഷ് സിഗരറ്റ് ഒളിപ്പിച്ചു വെക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. തുടർന്ന് ഇവരെ കൂടുതൽ അന്വേഷണത്തിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിനും സംശയം ഒഴിവാക്കുന്നതിനുമായാണ് ഇവർ ലഹരി വസ്തുക്കൾ കൈമാറാൻ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന കൂടുതൽ മയക്കുമരുന്ന് ചേർത്ത സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ സമയത്ത് ഇവരുടെ കൂടെ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അവരുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കുട്ടികളെ കൂടെക്കൂട്ടിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam