ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ 'നാടകീയ രംഗങ്ങള്‍'

Published : Oct 20, 2022, 05:57 PM ISTUpdated : Oct 23, 2022, 04:14 PM IST
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ 'നാടകീയ രംഗങ്ങള്‍'

Synopsis

വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്‌നം ഉണ്ടാക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദ ശകലത്തിലുള്ളത്.

ഷാര്‍ജ: നടുറോഡില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ ഷാര്‍ജയിലാണ് സംഭവം. ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ ഒരു വോയിസ് ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അധികൃതര്‍ യുവതിയെ അറസ്റ്റ് ചെയ്തത്. 

കയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവതി, ലിഫ്റ്റ് ചോദിച്ച് യുവാവ് ഓടിച്ച കാറില്‍ കയറുകയായിരുന്നു. വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്‌നം ഉണ്ടാക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദ ശകലത്തിലുള്ളത്. വീട്ടിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ച് ഭയന്ന യുവാവ് അപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചില്ല. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വോയിസ് ക്ലിപ്പ് വൈറലായതോടെ ഷാര്‍ജ പൊലീസ് ഇത് ശ്രദ്ധിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More - ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

ലഹരി ഉപയോഗിക്കാന്‍ അനുവാദം നല്‍കി; മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ

ദുബൈ: ദുബൈയില്‍ വാഹനത്തിനുള്ളില്‍ വെച്ച് ഹെറോയിന്‍ ഉപയോഗിക്കാന്‍ യുവാവിനെ അനുവദിക്കുകയും അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഏഷ്യക്കാരനായ ഡ്രൈവര്‍ക്കാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

Read More - അയല്‍വാസിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

പ്രതിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു മണല്‍ത്തട്ടില്‍ മൃതദേഹം കിടക്കുന്നതായി ഒരു ട്രക്ക് ഡ്രൈവറാണ് കണ്ടത്. തുടര്‍ന്ന് ദുബൈ പൊലീസിലെ സിഐഡി അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി മൃതദേഹം മരുഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവിടെ ഉപേക്ഷിച്ച് വാഹനത്തില്‍ കടന്നു കളയുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം