
കുവൈറ്റ് സിറ്റി: അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ അറബ് നാടുകളില്‍ ചര്‍ച്ചയാവുന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തട്ടത്തിന് രണ്ട് കിലോ ഭാരമുണ്ടെന്നാണ് യുവതി പറയുന്നത്. തനിക്ക് ചേരുന്നുണ്ടോയെന്ന് ചോദിച്ചാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്ര വിലകൂടിയ വസ്ത്രം ധരിക്കുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ച പലരും സംസാരിക്കുന്നത്. യുവതിയെ അനുകൂലിച്ചും പ്രതീകൂലിച്ചും അറബ് പൗരന്മാരുടെ കമന്റുകള്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിട്ടുണ്ട്.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam