
ദുബൈ: ദുബൈ വിമാനത്താവളത്തില്‍ കഞ്ചാവുമായി വിദേശി യാത്രക്കാരി പിടിയില്‍. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാര്‍ എഞ്ചിന് എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിനിയാണ് കഞ്ചാവുമായി പിടിയിലായത്. യാത്രക്കാരിയെയും പിടിച്ചെടുത്ത കഞ്ചാവും തുടര്‍ നിയമ നടപടികള്‍ക്കായി ദുബൈ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍കോട്ടിക്സ് കണ്ട്രോളിന് കൈമാറി.
Read Also - ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം
ട്രാഫിക് നിയമലംഘനം; ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ
അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം.
ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും തീരുമാനമെടുത്തിരുന്നു.
129 ശതകോടി ദിർഹത്തിന്റെ നിക്ഷേപ പങ്കാളിത്തത്തിന് കരാറിലെത്തുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റുമായി നിരവധി ഒമാൻ രജിസ്ട്രേഷൻ വാഹനങ്ങൾ ഓരോ വർഷവും യുഎഇയിൽ വന്നുപോകുന്നുണ്ട്. ഇതില്‍ പലർക്കും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വലിയ ആശ്വാസമാകുകയാണ് പുതിയ പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ