
തിരുവനന്തപുരം: യുഎഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കൊച്ചിയില്‍ സെപ്റ്റംബര്‍ 15നും ബംഗളുരുവില്‍ 16നും ദില്ലിയില്‍ 17, 18 തീയതികളിലും ഇന്റര്‍വ്യൂ നടക്കും. ആകെ 50 ഒഴിവുകളാണുള്ളത്. 35 വയസില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്.
വിശദവിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ 1800 425 3939, 0471 233 33 39. വെബ്‌സൈറ്റ് www.norkaroots.net
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam