മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Nov 24, 2023, 03:44 PM ISTUpdated : Nov 24, 2023, 04:31 PM IST
മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് മെഹറുന്നീസ ജോലി ചെയ്തിരുന്നത്.

കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തിലാണ് മെഹറുന്നീസ ജോലി ചെയ്തിരുന്നത്. ഇവരുടെ മകനായ ബിന്യാമിന്‍ കാനഡയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. കായംകുളം ഫയര്‍ സ്‌റ്റേഷന് സമീപമുള്ള സിത്താരയില്‍ അഡ്, ഷഫീക് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ.  

Read Also - വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് സങ്കടകരമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. മലയാളി അധ്യാപികയാണ് അബുദാബിയിൽ മരണപ്പെട്ടത്. അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്, വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ്. മക്കൾ: നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയമകൾ നേത്ര ഹനീഷ് രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്. സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.

Read Also -  ഇത് 'പൊളിച്ചു', ട്വിസ്റ്റ്, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധിക്ക് പുറമെ അധിക അവധിയും

താമസസ്ഥലത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കൈപ്പമംഗലം അറവുശാല ഓലക്കോട്ടിൽ അബ്ദുല്ല ഹാജി മകൻ റഫീഖ് (48) ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: റസീന റഫീഖ്, മക്കൾ: നഫില, നസീന, നൗഫൽ. അനുജൻ സിദ്ധിഖ് റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. സാമൂഹികപ്രവർത്തകൻ കൂടിയായ റഫീഖ് തൃശ്ശൂർ ജില്ലാകൂട്ടായ്മ ബത്ഹ ഏരിയ പ്രസിഡൻറ് പദവി വഹിക്കുന്നുണ്ട്. മറ്റു മത സാംസ്കാരിക സംഘടനകളിലും അംഗമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ