അറഫ സംഗമത്തിനിടെ പിറന്ന കണ്‍മണി, പുണ്യഭൂമിയില്‍ ഹജ്ജിനിടെ തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

Published : Jun 08, 2025, 02:53 PM IST
baby leg

Synopsis

 ടോഗോയിൽ നിന്നുള്ള അവാ സെബ്‌ഗോ എന്ന യുവതിയാണ് അറഫയിൽ പ്രസവിച്ചത്. കുഞ്ഞിന് അറഫ എന്ന് പേരിട്ടു.

മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പശ്ചിമാഫ്രിക്ക രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പത് വയസ്സുള്ള യുവതിയായ അവാ സെബ്‌ഗോ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. അറഫ സംഗമത്തിനിടെയാണ് കുഞ്ഞ് ജനിച്ചത്. അതിനാല്‍ കുഞ്ഞിന് അറഫ എന്നാണ് പേരു നല്‍കിയത്.

ഹജ്ജിനെത്തുമ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു യുവതി. അറഫയിലെ 806-ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിന് കീഴിലുള്ള തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പിലാണ് യുവതി പ്രസവിച്ചത്. ക്യാമ്പില്‍ മികച്ച സൗകര്യങ്ങള്‍ സൗദി അധികൃതര്‍ ഒരുക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു