ബലിപെരുന്നാളിൽ സ്വദേശികളെയും പ്രവാസികളെയും ആകർഷിച്ച് മുബാറക്കിയ മാര്‍ക്കറ്റ്

Published : Jun 08, 2025, 02:36 PM IST
Mubarakiya

Synopsis

ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കുടുംബങ്ങളും സുഹൃത്തുക്കളും കുവൈത്തിലെ ഏറ്റവും പ്രിയപ്പെട്ട കമ്പോളങ്ങളിലൊന്നിലേക്ക് ഒഴുകിയെത്തി.

കുവൈത്ത് സിറ്റി: പൗരന്മാരെയും താമസക്കാരെയും ആകര്‍ഷിച്ച് കുവൈത്തിലെ മുബാറക്കിയ മാര്‍ക്കറ്റ്. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കുടുംബങ്ങളും സുഹൃത്തുക്കളും കുവൈത്തിലെ ഏറ്റവും പ്രിയപ്പെട്ട കമ്പോളങ്ങളിലൊന്നിലേക്ക് ഒഴുകിയെത്തി. വർണാഭമായതും സംസ്കാര സമ്പന്നവുമായ ഒരു ജീവനുള്ള ചിത്രമായിരുന്നു മുബാറക്കിയ മാർക്കറ്റ്.

ആളുകൾ കാപ്പിയുടെ ചൂടുള്ള കപ്പുകൾ പങ്കിട്ട് കഥകൾ പറഞ്ഞുകൊണ്ട് കഫേകളിൽ നിറഞ്ഞിരുന്നു, സ്റ്റാളുകളിൽ മധുരപലഹാരങ്ങളും മറ്റ് വിഭവങ്ങളും നിറഞ്ഞിരുന്നു. കുട്ടികളുടെ സന്തോഷകരമായ ശബ്ദങ്ങൾ ഇടവഴികളിൽ അലയടിച്ചു. ആഘോഷങ്ങളുടെ ഹൃദയഭാഗത്ത് ബിൻ ബഹർ സ്ക്വയർ ആയിരുന്നു. ഒരു അത്ഭുതലോകമായി തന്നെ അത് മാറിയിരുന്നു.

കറങ്ങുന്ന റൈഡുകളിൽ കുട്ടികളുടെ ചിരിയും പരമ്പരാഗത ഡ്രംസിന്റെ താളവുമായി അലിഞ്ഞുചേർന്നു. ഫോക്ക്ലോർ ബാൻഡുകൾ ചെറുപ്പക്കാരെയും പ്രായമായവരെയും താളം പിടിക്കാനും നൃത്തം ചെയ്യാനോ ക്ഷണിച്ചു. കുവൈത്തിന്‍റെ സമ്പന്നമായ പൈതൃകം ആഘോഷങ്ങളിൽ നിറഞ്ഞുനിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം