ലോക്ക് ഡൗണിനിടെ യുഎഇയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞിന് നഴ്‌സിന്റെ പേര്

Published : Apr 11, 2020, 08:58 AM IST
ലോക്ക് ഡൗണിനിടെ യുഎഇയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞിന് നഴ്‌സിന്റെ പേര്

Synopsis

ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സ്റ്റാഫ് ആലിയ അല്‍ കഅബിയാണ് യുവതിക്ക് വേണ്ട പരിചരണം നല്‍കിയത്.

ദുബായ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി യുഎഇ വനിതയാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സ്റ്റാഫ് ആലിയ അല്‍ കഅബിയാണ് യുവതിക്ക് വേണ്ട പരിചരണം നല്‍കിയത്. പ്രസവ സമയത്തും അതിന് ശേഷവും യുവതിക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി കൂടെ നിന്നതിന്റെ നന്ദി സൂചകമായി കുഞ്ഞിന് മാതാപിതാക്കള്‍ ആലിയയുടെ പേരാണ് നല്‍കിയിരിക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ