എഴുപതുകാരനുമായി വിവാഹം നിശ്ചയിച്ചു; പ്രവാസി യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published : Apr 12, 2021, 02:50 PM ISTUpdated : Apr 12, 2021, 03:49 PM IST
എഴുപതുകാരനുമായി വിവാഹം നിശ്ചയിച്ചു; പ്രവാസി യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Synopsis

പഠനം തുടരാനാണ് ആഗ്രഹമെന്നും തന്നെക്കാള്‍ വളരെയധികം പ്രായം കൂടിയ ആളെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. 

ഷാര്‍ജ: യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജയിലെ മുവൈലി ഏരിയയില്‍ താമസസ്ഥലത്തെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ഏഷ്യക്കാരിയായ യുവതി ആതമഹത്യ ചെയ്തത്.

21 വയസ്സുള്ള യുവതിയുടെ വിവാഹം, സ്വദേശത്ത് വെച്ച് 70 വയസ്സുകാരനുമായി നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചത് അറിഞ്ഞതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഈ വിവാഹത്തിന് സമ്മതിക്കാന്‍ യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതിയും കുടുംബാംഗങ്ങളും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പഠനം തുടരാനാണ് ആഗ്രഹമെന്നും തന്നെക്കാള്‍ വളരെയധികം പ്രായം കൂടിയ ആളെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. 

വ്യാഴാഴ്ച രാവിലെ പൊലീസിന് ഈ വിവരം അറിയിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ തലയോട്ടിക്ക് ഗുരുതര ക്ഷതമേല്‍ക്കുകയും ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവതിയുടെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ