നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിനൊപ്പം വീട്ടിലെത്തി; പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് യുവതി മുങ്ങി

Published : Oct 09, 2022, 08:50 PM ISTUpdated : Oct 10, 2022, 12:18 AM IST
നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിനൊപ്പം വീട്ടിലെത്തി; പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് യുവതി മുങ്ങി

Synopsis

മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് കൈമാറിയിരുന്നു. ഇയാള്‍ ഇത് ഉരുക്കി ദുബൈയിലെ ഗോള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

ദുബൈ: നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ. ദുബൈയിലാണ് സംഭവം. അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹം പണവും 8,000  ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് ശിക്ഷ വിധിച്ചത്.

മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് കൈമാറിയിരുന്നു. ഇയാള്‍ ഇത് ഉരുക്കി ദുബൈയിലെ ഗോള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പിറ്റേന്ന് രാവിലെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പണവും സ്വര്‍ണമാലയും നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും അമേരിക്കക്കാരന്‍ പറഞ്ഞു. താന്‍ ഉണരുന്നതിന് മുമ്പ് തന്നെ യുവതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

ഇതേസമയം തന്റേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ, ആഫ്രിക്കന്‍ സ്വദേശിയായ ഒരു യുവാവ് ഉരുക്കിയ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മാല കാമുകി തന്നതാണെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ആഫ്രിക്കന്‍ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Reda More-  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി; നിയമം ലംഘിച്ചാല്‍ 2,00,000 ദിര്‍ഹം വരെ പിഴ

ദുബൈയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ച പ്രവാസികള്‍ അറസ്റ്റില്‍

ദുബൈ: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ച അഞ്ച് പ്രവാസികള്‍ക്ക് തടവു ശിക്ഷ. ദുബൈയിലെ ഒരു ഫര്‍ണിച്ചര്‍ സ്റ്റോറിലായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. സ്ഥാപന ഉടമയുടെ 4,55,000 ദിര്‍ഹമാണ് സംഘം മോഷ്ടിച്ചത്. പണം അടങ്ങിയ ബാഗ് അപഹരിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്ന് പേര്‍ ഇവിടെ ജോലി ചെയ്‍തിരുന്നവരും രണ്ട് പേര്‍ ഇവരുടെ സുഹൃത്തുക്കളുമാണ്.

Read More-  രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍; സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍

കേസ് പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി അഞ്ച് പേര്‍ക്കും ആറ് മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു. മോഷ്ടിച്ചെടുത്ത തുകയ്ക്ക് തുല്യമായ പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. കേസില്‍ ഇനിയും പിടിയിലാവാനുള്ള രണ്ട് പേരുടെ അസാന്നിദ്ധ്യത്തിലായിരുന്നു കോടതി വിധി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ