ബാഗില്‍ ഒന്നര കിലോഗ്രാം മയക്കുമരുന്ന്; യുഎഇ വിമാനത്താവളത്തില്‍ 40കാരി പിടിയില്‍

By Web TeamFirst Published Jul 6, 2021, 10:52 PM IST
Highlights

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് ഒരു വനിതാ കസ്റ്റംസ് ഓഫീസറാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. 

ദുബൈ: യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 40 വയസുകാരിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ നടപടി തുടങ്ങി. ഒന്നര കിലോഗ്രാം നിരോധിത മയക്കുമരുന്നുകളാണ് ഇവരുടെ ബാഗിലുണ്ടായിരുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് ഒരു വനിതാ കസ്റ്റംസ് ഓഫീസറാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകള്‍ക്കിടെ പരിഭ്രാന്തയായി കാണപ്പെട്ട യുവതിയെ സംശയം തോന്നിയതോടെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്‍തതോടെ ഒന്നര കിലോഗ്രാം കൊക്കെയ്‍ന്‍ കൈവശമുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന്, ഉദ്യോഗസ്ഥര്‍ പുറത്തെടുത്തു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് കുറ്റം ചുമത്തി ഇവരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

click me!