
കെയ്‌റോ: ഈജിപ്തില്‍ കാമുകനുമായി കൂടിയാലോചിച്ച് യുവതി ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. ആറ് വയസ്സിനും ഒമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും മരിച്ചു. 32കാരനായ ഭര്‍ത്താവ് തെക്കന്‍ ഈജിപ്തിലെ ക്വിന ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടായിരുന്ന യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ഇയാളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ 26കാരനായ കാമുകന്‍ ജ്യൂസ് പാക്കറ്റില്‍ വിഷം കുത്തിവെച്ച് ഇത് യുവതിയുടെ കൈവശം നല്‍കുകയായിരുന്നു. 26കാരിയായ യുവതി വിഷം ചേര്‍ത്ത ജ്യൂസ് ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കി. കാലാവധി കഴിഞ്ഞതും പഴകിയതുമായ ജ്യൂസ് കുടിച്ചത് മൂലമുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് യുവതി പിന്നീട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. ഇവര്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam