
മസ്കറ്റ്: ദീർഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ തിരുവാതിര വ്രതം നോറ്റ് ഒമാനിലെ മലയാളി സ്ത്രീകൾ. പരമ്പരാഗത മൂല്യങ്ങൾ ചോർന്നു പോകാതെ വരും തലമുറയ്ക്ക് തിരുവാതിര വൃതത്തിന്റെ പ്രാധാന്യം പകർന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മസ്‌കറ്റിലെ ഒരു കൂട്ടം സ്ത്രീകൾ തിരുവാതിര ആഘോഷിച്ചത്. ഈ വർഷത്തെ തിരുവാതിര വ്രതം 2020 ജനുവരി 10നാണ്.
ഇന്നലെ വൈകുന്നേരത്തോടുകൂടി മസ്‌കറ്റിലെ മിക്ക ഫ്ളാറ്റുകളിലും തിരുവാതിര ആരംഭിച്ചിരുന്നു. തിരുവാതിര നോക്കുക എന്നത് ഉറക്കമൊഴിയുക എന്നതും കൂടിയാണ്. ഈ ദിവസം അരിയാഹാരം നിഷിദ്ധമായതിനാൽ, സ്ത്രീകൾ തിരുവാതിര പുഴുക്ക് പാകം ചെയ്തിരുന്നു. നാടൻ ശീലുകളുടെയും, നാടൻ പാട്ടുകളുടെയും നാട്ടാചാരങ്ങളുടെയും ഓർമ പുതുക്കിയ സന്തോഷത്തിലാണ് മസ്‌കറ്റിലെ ഈ വനിതാ കൂട്ടായ്മ.
ഭഗവാൻ ശിവൻ്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാർവ്വതീ വിവാഹ ദിവസമായും കാമദേവന് ശിവൻ പുനർജന്മം നൽകിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാർവ്വതീ ദേവിയാണ്. കന്യകമാർ ഉത്തമനായ ഭർത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകൾ ഭർതൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam