സൗദി നീതിന്യായ മന്ത്രാലയത്തിലും ഇനി വനിതാ ഉദ്യോഗസ്ഥർ

By Web TeamFirst Published Dec 14, 2018, 10:51 PM IST
Highlights

മന്ത്രിസഭയുടെ അനുമതിയോടെ രണ്ടു മാസം മുൻപാണ് വനിതാ വിഭാഗം സ്ഥാപിച്ച് നീതിന്യായ മന്ത്രാലയം പുനഃസംഘടിപ്പിച്ചത്. വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതടക്കമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിട്ടത്.

റിയാദ്: സൗദി നീതിന്യായ മന്ത്രാലയത്തിലും ഇനി വനിതാ ഉദ്യോഗസ്ഥർ. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. നീതിന്യായ മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചത്.

മന്ത്രിസഭയുടെ അനുമതിയോടെ രണ്ടു മാസം മുൻപാണ് വനിതാ വിഭാഗം സ്ഥാപിച്ച് നീതിന്യായ മന്ത്രാലയം പുനഃസംഘടിപ്പിച്ചത്. വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതടക്കമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിട്ടത്. നീതിന്യായ മന്ത്രാലയത്തിൽ അഞ്ചു മേഖലകളിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് വകുപ്പ് മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ഡോ. വലീദ് അൽ സ്വംആനി നിർദ്ദേശം നൽകിയിരുന്നു.

കോടതികളിലെയും നോട്ടറി പബ്ലിക് ഓഫീസുകളിലെയും റിസപ്ഷൻ, ഗൈഡൻസ്, കേസ് ഷീറ്റ് മാനേജ്‌മെന്റ്, അപ്പോയിമെന്റ്, അനുരഞ്ജന വിഭാഗം, ഫാമിലി ഗൈഡൻസ് വിഭാഗങ്ങളിലാണ് വനിതാ ജീവനക്കാർ സേവനമനുഷ്ഠിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയത്തിലെ വനിതാ വിഭാഗം ഡയറക്ടർ ഫാത്തിമ അൽ ശൂറിം പറഞ്ഞു.
വിവിധ മേഖലകളിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ വിപുലമായ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.

click me!