ഒമാനില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചു

By Web TeamFirst Published May 28, 2021, 8:45 AM IST
Highlights

സ്വകാര്യ മേഖലയില്‍ സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുക്കിയ ഫീസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

മസ്‌കറ്റ്: ഒമാനില്‍ വിദേശികളായ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസില്‍ വര്‍ധവ് വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്നതും ഇടത്തരവുമായ തസ്തികകളിലും ടെക്നിക്കല്‍ ആന്‍ഡ് സ്പെഷ്യലൈസ്ഡ് പ്രൊഫഷന്‍സ് എന്നിവയ്ക്കാണ് പുതുക്കിയ ഫീസ് നിശ്ചയിച്ചത്.

സ്വകാര്യ മേഖലയില്‍ സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും, ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളിലേക്ക് 2001 ഒമാനി റിയാലും, ഇടത്തരം തൊഴിലുകള്‍ക്കു 1001 റിയാലും,    
ടെക്നിക്കല്‍ ആന്‍ഡ് സ്പെഷ്യലൈസ്ഡ് പ്രൊഫഷന്‍സിന്  601 ഒമാനി റിയലുമായിരിക്കും ഫീസെന്ന് തൊഴില്‍ മന്ത്രാലയം ഈ വര്‍ഷമാദ്യം പുറത്തിറക്കിയ  വാര്‍ത്തകുറിപ്പില്‍ അറിയിച്ചിരുന്നു. പുതുക്കിയ ഫീസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

click me!