ദുബായില്‍ 10 വയസുകാരിയെ ഉപദ്രവിച്ച യുവാവിന് ജയില്‍ ശിക്ഷ

Published : Sep 30, 2018, 05:38 PM IST
ദുബായില്‍ 10 വയസുകാരിയെ ഉപദ്രവിച്ച യുവാവിന് ജയില്‍ ശിക്ഷ

Synopsis

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ മകളെ അസ്വസ്ഥയായി കണ്ടപ്പോഴാണ് അച്ഛന്‍ കാരണം അന്വേഷിച്ചത്. പെയിന്റിങ് ജോലിക്കായി വീട്ടില്‍ വന്നിരുന്ന ആള്‍ ശല്യം ചെയ്ത വിവരം കുട്ടി അച്ഛനോട് വിവരിച്ചു. 

ദുബായ്: പെയിന്റിങ് ജോലിക്കിടെ വീട്ടിലുണ്ടായിരുന്ന 10 വയസുകാരിയെ ഉപദ്രവിച്ച യുവാവിന് ദുബായില്‍ ശിക്ഷ വിധിച്ചു. അല്‍ ബര്‍ഷയില്‍ വെച്ച് ജൂണ്‍ ഏഴിനാണ് പാകിസ്ഥാന്‍ പൗരനായ 24കാരന്‍ ബ്രീട്ടീഷ് പൗരന്റെ മകളെ ഉപദ്രവിച്ചത്. ആറ് മാസം തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ മകളെ അസ്വസ്ഥയായി കണ്ടപ്പോഴാണ് അച്ഛന്‍ കാരണം അന്വേഷിച്ചത്. പെയിന്റിങ് ജോലിക്കായി വീട്ടില്‍ വന്നിരുന്ന ആള്‍ ശല്യം ചെയ്ത വിവരം കുട്ടി അച്ഛനോട് വിവരിച്ചു. പുതിയ പെയിന്റ് കാണാനായി മുറിയിലേക്ക് ചെന്ന കുട്ടിയെ ഇയാള്‍ അനാവശ്യമായി സ്പര്‍ശിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തേക്ക് പോയ ഇയാള്‍ തിരികെ വന്ന് വീണ്ടും സ്പര്‍ശിക്കുകയും പിടിച്ചുവെച്ച് ചുംബിക്കുകയും ചെയ്തു. കുട്ടി മുറിയില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ പിന്നാലെ ചെന്ന് ഇത് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു.

സംഭവത്തിന് ശേഷം പേടിച്ചുപോയതിനാല്‍ പ്രതി വീട്ടില്‍ നിന്ന് പോകുന്നത് വരെ ആരോടും ഒന്നും പറഞ്ഞില്ല. അതിന് ശേഷം ആദ്യം സഹോദരനോടും പിന്നീട് മാതാപിതാക്കളോടും കാര്യം പറഞ്ഞു. ബ്രിട്ടീഷ് പൗരന്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണ ഉദ്ദ്യോഗസ്ഥരോട് കുട്ടി തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു. തന്നെ പേടിപ്പിക്കുന്ന തരത്തില്‍ നോക്കിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.  കുട്ടിയെ മനഃപൂര്‍വം ശല്യം ചെയ്തതല്ലെന്ന് ഇയാള്‍ ആദ്യം വാദിച്ചുവെങ്കിലും വിശദമായി ചോദ്യം  ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു