വേൾഡ് മലയാളി കൗൺസിലിന്റെ കാനഡയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

By Web TeamFirst Published Jul 12, 2019, 12:38 PM IST
Highlights

ജൂൺ 23ന് ബ്രാംപ്ടണിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് അമേരിക്കയിൽ നിന്നെത്തിയ പ്രതിനിധികളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. 

ബ്രാംപ്ടണ്‍: പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജൂൺ 23ന് ബ്രാംപ്ടണിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് അമേരിക്കയിൽ നിന്നെത്തിയ പ്രതിനിധികളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. സമ്മേളനത്തിൽ അമേരിക്ക റീജിയൻ ചെയർമാൻ പി.സി മാത്യു, പ്രസിഡന്റ് ജയിംസ് കൂടൽ, സെക്രട്ടറി സുധീപ് നമ്പ്യാർ, വൈസ് ചെയർമാൻ കോശി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. 

പ്രൊവിൻസ് കൗൺസിൽ ഭാരവാഹികൾ
ചെയർമാൻ: സോമോൻ സക്കറിയ കൊണ്ടൂർ, പ്രസിഡന്റ്: ബിജു തോമസ്, ജനറൽ സെക്രട്ടറി: ടിജോയ് തോമസ്, ട്രഷറർ: നിയാസ് ഹംസ, അഡ്വൈസറി ബോർഡ് ചെയർമാൻ: റവ. ഫാദർ. ഡാനിയേൽ പുല്ലേലിൽ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ: ബിജു പോത്തൻ, വൈസ് ചെയർമാൻമാര്‍: ബിനി ജോജി, സാബു മണി മണിമലേത്, മോൻസി തോമസ്, വൈസ് പ്രസിഡന്റുമാര്‍: നിധിൻ നായർ, ബോബി ചിറയിൽ, ജിനീഷ് ഫ്രാൻസിസ്, ജോയിന്റ് ട്രഷറർ: ബിൻസ് ജോയ്, ജോയിന്റ് സെക്രട്ടറി: വിപിൻ രാജൻ, ഇലക്ഷൻ കമ്മീഷണർ: മാത്യുസ് പോത്തൻ, കമ്മിറ്റി അംഗങ്ങള്‍: ജിക്കു ജോസഫ്, ചിക്കു ജോസഫ്, ജിനു എബ്രഹാം, ചാർലി ജോസഫ്. ബിസിനസ് ഫോറം ചെയർമാന്‍: മനു മോൻ എബ്രഹാം, യൂത്ത് ഫോറം ചെയർമാൻ: ജെയ്സൺ ജെയിംസ്, വുമൻസ് ഫോറം ചെയർ പേഴ്സൺ:  ജാനറ്റ് ബിജു, കൾച്ചറൽ ഫോറം ചെയർമാൻ: ഷിബു എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ: ബിജു തോമസ്, മീഡിയ കോർഡിനേറ്റര്‍മാര്‍:  ജിജു തോമസ്, ജസ്റ്റിൻ മാത്യു, ജോസ് ജോർജ്, ജോജി വിളനിലം. 

സമ്മേളനത്തില്‍ പങ്കെടുത്തവർക്ക് നിയുക്ത ചെയർമാൻ സോമോൻ സക്കറിയ കൊണ്ടൂർ നന്ദി അറിയിച്ചു. കാനഡയിലെ പ്രവർത്തനങ്ങൾക്കുവേണ്ട എല്ലാ പിന്തുണയും പ്രവാസി മലയാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സംഘടനയിൽ കനേഡിയൻ മലയാളികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
 

click me!