കുവൈത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

By Web TeamFirst Published Jul 12, 2019, 12:47 AM IST
Highlights

ഇതിൽ 32 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2007 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം 394 ഇന്ത്യക്കാരാണു കുവൈത്തിൽ ജീവനൊടുക്കിയത്. ഇതിൽ 32 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പത്തു വർഷത്തെ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. കുവൈത്തിലെ വിദേശി സമൂഹത്തിൽ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്കാർ തന്നെയാണ് ആത്മഹത്യയുടെ കാര്യത്തിലും ഒന്നാമത്.

സ്വയം ജീവിതം അവസാനിപ്പിച്ചവരിൽ 331 പേർ പുരുഷമാരും 63 പേർ സ്ത്രീകളുമാണ്. ഇതിൽ 32 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016 ലാണ് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ ഉണ്ടായത്. ഏഴു സ്ത്രീകൾ ഉൾപ്പെടെ 54 പേർ ആ വർഷം സ്വയം മരണത്തിനു കീഴടങ്ങി.

പ്രവാസി ഇന്ത്യക്കാർക്കിടയിൽ സ്വാഭാവികമരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും 2016 ആണെന്നത് ശ്രദ്ധേയമാണ്. മാനസിക സമ്മർദ്ദം. സാമ്പത്തിക ബാധ്യത, എന്നിവയാണ് ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുന്നത്തിനു കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 

click me!