
ദുബൈ: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ദുബൈ വാര്‍സാനില്‍ 400 കോടി ദിര്‍ഹം ചെലവഴിച്ചാണ് വൈദ്യുതി പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും പ്രവര്‍ത്തനശേഷി കൂടിയതുമായ പ്ലാന്റാണ് ദുബൈയില്‍ തുറന്നിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിലവില്‍ പ്രതിദിനം 2,300 ടൺ മാലിന്യം സംസ്കരിച്ച് വൈദ്യുതിയാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ആദ്യഘട്ടത്തില്‍ പ്രതിദിനം 80 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകും.
രണ്ടാം ഘട്ടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിദിന ഉത്പാപാദനം 220 മെഗാവാട്ടിലേക്കെത്തും. പദ്ധതി പൂര്‍ത്തിയാകുമ്പോൾ മാലിന്യം സംസ്കരിച്ച് 5280 മെഗാവാട്ട് വൈദ്യുതിയായിരിക്കും ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോൾ പ്രതിവര്‍ഷം ഇരുപത് ലക്ഷം ടൺ ഖരമാലിന്യം സംസ്കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. അഞ്ച് പ്രൊഡക്ഷൻ ലൈനുകളിലുമായി പ്രതിദിനം ആറായിരം ടൺ മാലിന്യാമായിരിക്കും സംസ്കരിച്ച് വൈദ്യുതിയാക്കുക.
ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി എമിറേറ്റിലെ 1.35 ലക്ഷം വീടുകളുടെ വൈദ്യുത ഉപഭോഗത്തിന് പര്യാപ്തമായിരിക്കും. 2050ൽ ദുബായില്‍ ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെ 75 ശതമാനവും ശുദ്ധ ഊര്‍ജമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്.
Read also: ഒമാനിലെ ഇന്ത്യൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒമാനിലേക്ക് ഉന്നത സംഘത്തിന് ക്ഷണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam